Today: 24 Feb 2026 GMT   Tell Your Friend
Advertisements
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു
അസിസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800~ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധന്‍റെ ഭൗതികാവശിഷ്ടം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. കര്‍ദിനാള്‍ എയ്ഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമേയുടെ മുഖ്യകാര്‍മികത്വത്തിലാണ് താഴത്തെ ബസിലിക്കയിലേക്ക് ആഘോഷമായി സംവഹിക്കപ്പെട്ടത്.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി നൂറുകണക്കിന് തീര്‍ഥാടകരാണ് ബസിലിക്കയ്ക്കുള്ളിലും പുറത്തുമായി തിങ്ങിനിറഞ്ഞത്. മാര്‍ച്ച് 22 വരെയാണ് ഭൗതികാവശിഷ്ടങ്ങള്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുക.
തിരക്ക് ഒഴിവാക്കാന്‍ തിരുശേഷിപ്പു വണക്കത്തിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇതിനോടകം നാലു ലക്ഷത്തിലേറെ പേരാണ് രജിസ്ററര്‍ ചെയ്തിട്ടുള്ളത്.

ധനികകുടുംബത്തില്‍ 1182ല്‍ ജനിച്ച് തന്‍റെ സ്വത്തുവകകളെല്ലാം ദരിദ്രര്‍ക്കായി ദാനം ചെയ്ത് സന്യാസജീവിതം തെരഞ്ഞെടുത്ത വിശുദ്ധ ഫ്രാന്‍സിസ് അസീസി 1226 ഒക്ടോബര്‍ മൂന്നിനാണ് ഇഹലോകവാസം വെടിഞ്ഞത്.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട പ്രമുഖരില്‍ ഒരാളാണു ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പ.
- dated 23 Feb 2026


Comments:
Keywords: Europe - Otta Nottathil - remains_of_st_francis_displayed_in_assisi_feb_23_2026 Europe - Otta Nottathil - remains_of_st_francis_displayed_in_assisi_feb_23_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സ്വിറ്റ്സര്‍ലണ്ടില്‍ ആരോഗ്യമേഖലയില്‍ ആളെ കിട്ടാതാവും Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറാനെതിരെ ആഞ്ഞടിക്കാന്‍ യുഎസ് സൈന്യം ; ആജ്ഞാപിയ്ക്കാന്‍ പ്രസിഡന്റ് ട്രമ്പും ; യുദ്ധ കാഹളം ഇരമ്പുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
അയര്‍ലന്റിലെത്തി ഒരുമാസം കഴിഞ്ഞപ്പോള്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
ട്രംപിന്റെ 'സമാധാന ബോര്‍ഡി'ല്‍ വത്തിക്കാന്‍ പങ്കെടുക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ക്കോ റൂബിയോ കിഴക്കന്‍ യൂറോപ്പിലെ ട്രംപ് സഖ്യകക്ഷികളെ സന്ദര്‍ശിക്കുന്നു
തുടര്‍ന്നു വായിക്കുക
ജനസംഖ്യ 10 ദശലക്ഷമായി പരിമിതപ്പെടുത്താന്‍ നീക്കം ; സ്വിറ്റ്സര്‍ലന്‍ഡില്‍ വോട്ടെടുപ്പ് ജൂണില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us